കാന്തപുരത്തിന് ഡോ. യമാനി അറബിക് അവാര്‍ഡ്

Posted on: January 14, 2016 11:22 pm | Last updated: January 14, 2016 at 11:22 pm

Kanthapuramകോഴിക്കോട്: അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറവും (അലിഫ്) സഊദി അറേബ്യയിലെ ദല്ലത്തുല്‍ ബറക ഫൗണ്ടേഷനും സംയുക്തമായി നല്‍കി വരുന്ന ഡോ. മുഹമ്മദ് അബ്ദു യമാനി അലിഫ് അറബിക് അവാര്‍ഡിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അര്‍ഹനായി. പണ്ഡിതനും അറബി സാഹിത്യകാരനും പ്രവാചക സ്‌നേഹിയും സഊദി മുന്‍ പെട്രോളിയം മന്ത്രിയുമായിരുന്ന ഡോ. മുഹമ്മദ് അബ്ദു യമാനിയുടെ സ്മരണക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാചരണ പരിപാടിയിലാണ് കാന്തപുരത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. മെയ് അവസാനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ അറബിക് ലിറ്ററി സമ്മിറ്റില്‍ കഅവാര്‍ഡ് സമ്മാനിക്കുമെന്ന് അലിഫ് ഭാരവാഹികള്‍ അറിയിച്ചു.