സമസ്ത: 19 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

Posted on: January 14, 2016 5:27 am | Last updated: January 13, 2016 at 11:28 pm
SHARE

samasthaകോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 19 മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അംഗീകാരം നല്‍കിയത്.
മലപ്പുറം ജില്ലയിലെ ഇശാഅത്തുസ്സുന്ന സുന്നി മദ്‌റസ തലക്കടത്തൂര്‍, കണ്ണൂര്‍ ജില്ലയിലെ അന്‍വാറുല്‍ ഹുദാ മദ്‌റസ വലിയന്നൂര്‍, ഉസ്മാനിയ്യ മദ്‌റസ ആഴങ്കീല്‍പാലം, പാലക്കാട് ജില്ലയിലെ ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ കാരാകുര്‍ശ്ശി കാരക്കുന്ന് , സിറാജുല്‍ ഹുദാ മദ്‌റസ കൊഴിക്കുന്നാംപാറ, മഅ്ദനുസ്സുന്ന സുന്നി മദ്‌റസ സ്‌നേഹപുരം ചേക്കോട്, കര്‍ണാടകയിലെ നൂറുല്‍ ഉലമാ സുന്നി മദ്‌റസ അസുണ്ഡി ഹാവേരി, ഗൗസിയാ അറബിക് മദ്‌റസ ഇസ്‌ലാംപുര്‍ ഗല്ലി ഹാവേരി, അഹ്ദലിയ്യ മദ്‌റസ ബൂഡുകൊപ്പ ബെല്ലാരി, സയ്യിദ് മദനി സുന്നി മദ്‌റസ ചിഞ്ചിലി ഗഡഗ്, സയ്യിദ് മാലിക് സാദാത്ത് സുന്നി മദ്‌റസ ഇന്ദിരനഗര്‍ ഗഡഗ്, സയ്യിദ് സുലൈമാന്‍ ഷാ ഖാദിരി മദ്‌റസ ശാലിഗിരി ഗഡഗ്, ബറക്കത്തുല്‍ ആസാര്‍ അറബിക് മദ്‌റസ ഖാദര്‍ബാഗ് ഹാവേരി, താജുല്‍ ഉലമാ അറബിക് മദ്‌റസ ദേവലപൂര്‍ ബെല്ലാരി, തമിഴ്‌നാട്ടിലെ മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദ് മദ്‌റസ കല്ല്യാണിപുരം നെല്ലായ്, കടല്‍ക്കരൈ മുഹ്‌യിദ്ദീന്‍ പള്ളി മദ്‌റസ കാട്ടുപുടയാര്‍ വട്ടം തൂത്തുകുടി, മഖ്തബ് ഖദീജ മദ്‌റസ ഉച്ചച്ചി മാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ് തൂത്തുകുടി, ഗള്‍ഫിലെ അന്നൂര്‍ വീക്കെന്റ് മദ്‌റസ മസ്‌ക്കറ്റ് ദാര്‍സൈറ്റ് ഒമാന്‍, അസാസുദ്ദീന്‍ മദ്‌റസ അല്‍ അഹ്‌സാ സഊദി അറേബ്യ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബൂഹനീഫല്‍ ഫൈസി തെന്നല, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പികെ അബൂബക്കര്‍ മൗലവി, വി എം കോയ മാസ്റ്റര്‍, ഡോ: അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, വി പി എം വില്ല്യാപ്പള്ളി, പ്രൊഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, കെ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എ സൈഫുദ്ദീന്‍ ഹാജി, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, കെ പി കമാലുദ്ദീന്‍ മൗലവി, എന്‍ പി ഉമ്മര്‍, പി അലവി ഫൈസി, എന്‍ പി മുഹമ്മദ് ദാരിമി സംസാരിച്ചു.