പള്ളി അങ്കണത്തില്‍ അയ്യപ്പ ഭക്തരെ സ്വീകരിച്ചു

Posted on: January 12, 2016 11:13 am | Last updated: January 12, 2016 at 11:13 am
SHARE

താനൂര്‍: ശബരിമല തീര്‍ഥാടകരായി താനൂര്‍ ബ്ലോക്ക് ഓഫീസ് പരിസരത്ത് എത്തിച്ചേര്‍ന്ന കര്‍ണ്ണാടകക്കാരായ 20ഓളം ഭക്തര്‍ക്ക് സ്വീകരണം നല്‍കി. മതസൗഹാര്‍ദത്തിന് പേരുകേട്ട താനൂരില്‍ ഒട്ടനവധി പള്ളികളും മദ്‌റസകളും അമ്പലങ്ങളുമുണ്ട്. പള്ളികളിലും മദ്‌റസകളിലും നടന്നു വരുന്ന ആഘോഷ പരിപാടികള്‍ക്ക് ജാതി-മത വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളും സഹകരിച്ചുവരുന്ന പ്രദേശം കൂടിയാണ് താനൂര്‍. ശോഭ പറമ്പിലെ കലങ്കരി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കൊടികയറ്റത്തിന് കാര്‍മികത്വം വഹിക്കുന്നത് താനൂരിലെ പുരാതന മുസ്‌ലിം തറവാടായ പഴകത്ത് തറവാട്ടിലെ കാരണവരാണ്.
ഇത്തരത്തില്‍ മത സൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് താനൂരിലെത്തിയ അന്യ സംസ്ഥാന ഭക്തരായ 20 ഓളം അയ്യപ്പ ഭക്തര്‍ക്ക് ഉച്ച ഭക്ഷണമൊരുക്കുന്നതിന് താനൂരിലെ ബ്ലോക്ക് ഓഫീസ് പരിസരത്തുള്ള മസ്ജിദുത്തഖ്‌വയുടെ പരിസരത്ത് യുവാക്കള്‍ കര്‍മ രംഗത്തെത്തിയത്. ഭക്തര്‍ക്ക് പഴങ്ങളും വെള്ളവും മറ്റുസൗകര്യങ്ങളും ഒരുക്കുന്നതില്‍ ഇല്ലിക്കല്‍ ഫൈസല്‍,ശരീഫ്,അയ്യൂബ്, സി കെ എം ബശീര്‍,നസീര്‍ സി പി, ബി റഫീഖ്, നവാസ് പി ടി, സലീം എം എം കെ, അമീര്‍ എ, കോയ താനൂര്‍, പി റഫീഖ്, കര്‍മ രംഗത്തെത്തിയത് കൗതുകവും അയ്യപ്പ ഭക്തര്‍ക്ക് ആവേശവുമുളവാക്കി. സ്വീകരണവും സൗകര്യവുമൊരുക്കിയ നാട്ടുകാര്‍ക്കും മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍ക്കും അയ്യപ്പ ഭക്തര്‍ നന്ദി രേഖപ്പെടുത്താനും മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here