Connect with us

Organisation

പ്രവാചക സ്‌നേഹമുള്ള സമൂഹത്തിന് ഭയപ്പെടാനില്ല: മുഹമ്മദ് ഇഷ്തവി

Published

|

Last Updated

കോഴിക്കോട്: മുഹമ്മദ് നബി (സ)യോട് സ്‌നേഹമുള്ള സമൂഹം ഏതൊക്കെ കാലത്ത് നിലനില്‍ക്കുന്നുണ്ടോ അവര്‍ക്ക് ഭയപ്പെടാനില്ലെന്ന് ടുണീഷ്യയിലെ സൈതുന യൂനിവേഴ്‌സിറ്റി പ്രതിനിധി ഡോ. മുഹമ്മദ് ഇഷ്തവി ചൂണ്ടിക്കാട്ടി.
കോഴിക്കോട് കടപ്പുറത്ത് സ്‌നേഹമാണ് വിശ്വാസം എന്ന ശീര്‍ഷകത്തില്‍ മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിന്റെ കാരുണ്യത്തിനാണ് പ്രവാചകനെ അയച്ചത്. പ്രവാചകനോടുള്ള അടങ്ങാത്ത സ്‌നേഹം ലോകത്ത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രവാചകന്റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയാണ് വിശ്വാസി ചെയ്യേണ്ടത്.
ഇത് ലോകരക്ഷക്കും സഹായകരമാണ്. പടര്‍ന്ന് കിടക്കുന്ന ഈ ജനസഞ്ചയം അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തുന്നു. ഈ വലിയ സമൂഹം ഇവിടെ ഒത്തുകൂടിയത് റസൂല്‍ (സ) യോടുള്ള സ്‌നേഹം കൊണ്ടാണെന്നത് സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നബി(സ)യുടെ മഹത്തായ സ്വഭാവമായ വിനയം, സ്‌നേഹം, സഹജീവി സ്‌നേഹം എന്നിവ ജീവിതത്തില്‍ പകര്‍ത്താന്‍ പ്രതിജ്ഞയെടുക്കണെമെന്ന് സമ്മേളനത്തിന് വീഡിയോ വഴി സന്ദേശം നല്‍കിയ ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ത്വാബ ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഹബീബ് അലി ജിഫ്രി (യമന്‍) പറഞ്ഞു. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഏത് ജീവജാലങ്ങളോടായാലും ഇത്തരത്തില്‍ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമുദ്രത്തിന് സമീപം തീര്‍ത്ത നബി സ്‌നേഹത്തിന്റെ മറ്റൊരു സമുദ്രം കാണാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സംബന്ധിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.