ഐ ലീഗ് ക്ലബ്ബും ഐ എസ് എല്‍ ക്ലബ്ബും കൊമ്പു കോര്‍ക്കുന്നു

Posted on: January 8, 2016 5:23 am | Last updated: January 7, 2016 at 11:24 pm
SHARE

downloadന്യൂഡല്‍ഹി: ഐ ലീഗ് ക്ലബ്ബ് ബെംഗളുരു എഫ് സി ഫിഫയുടെ ട്രാന്‍സ്ഫര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണവുമായി ഐ എസ് എല്‍ ക്ലബ്ബ് ഡല്‍ഹി ഡൈനമോസ്. ഇന്ത്യയുടെ ദേശീയ ടീം സ്‌ട്രൈക്കര്‍ റോബിന്‍ സിംഗിനെയാണ് ബെംഗളുരു എഫ് സി നിയമപ്രകാരമുള്ള രേഖാപരമായ കരാറിലേര്‍പ്പെടാതെ ടീമിലെത്തിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചത്. ബെംഗളുരു എഫ് സിയുടെ പ്രീ സീസണ്‍ ക്യാമ്പിലേര്‍പ്പെടാന്‍ റോബിന്‍ സിംഗിന് ഡല്‍ഹി ഡൈനമോസ് അനുമതി നിഷേധിച്ചതോടെയാണ് സംഭവം മാധ്യമശ്രദ്ധയിലെത്തിയത്.
അന്താരാഷ്ട്ര ക്ലബ്ബില്‍ കളിക്കാനാണ് റോബിന്‍ സിംഗിന് ആഗ്രഹം. തങ്ങളുടെയും താത്പര്യം മറിച്ചല്ലെന്ന് ഡല്‍ഹി ഡൈനമോസ് മാനേജ്മന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഐ എസ് എല്‍ ടീമിന് അവശ്യമായ നിലവാരം വിദേശ ക്ലബ്ബുകളില്‍ കളിച്ചാലാണ് ലഭിക്കുക.തങ്ങളുടെ താരത്തിന്റെ ഫിറ്റ്‌നെസും സാങ്കേതിക മികവും വാണിജ്യപരമായ ഗുണവുമെല്ലാം നോക്കിയേ ട്രാന്‍സ്ഫറില്‍ ഏര്‍പ്പെടൂ. ഫിഫയുടെ ഒറ്റത്തവണ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ റോബിന് വലിയ അവസരമൊരുക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, സ്‌കാന്‍ഡിനേവിയന്‍ ക്ലബ്ബുകളുമായും ബന്ധപ്പെടുന്നുണ്ട് – ഡല്‍ഹി മാനേജ്‌മെന്റ് പറഞ്ഞു.