സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

Posted on: January 5, 2016 8:36 pm | Last updated: January 5, 2016 at 8:36 pm
SHARE

അജ്മാന്‍: കോട്ടക്കല്‍ ആയുര്‍വേദ മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഹെല്‍ത് ടാക്കും സംഘടിപ്പിക്കും. ജനങ്ങളിലെ ഇന്നത്തെ ഭക്ഷണരീതി കൊണ്ടും ജീവിത ശൈലിമൂലവുമുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചും ആയുര്‍വേദത്തില്‍ ഇതിന്റെ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി അജ്മാനിലെ കോട്ടക്കല്‍ റിഹാബിലിറ്റേഷന്‍ സെന്ററിനു കീഴില്‍ ഒമ്പത് (ശനി)ന് രാവിലെ 9.30 മുതല്‍ സൗജന്യമായാണ് ഇത് നടത്തുന്നത്. വിവരങ്ങള്‍ക്ക്: 06-7426664, 052-6474941.