മുന്നണി ധാരണക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടി ഹൈദരലി തങ്ങള്‍

Posted on: January 3, 2016 6:27 pm | Last updated: January 4, 2016 at 6:55 am
SHARE

hyder-ali-thangalപെരിന്തല്‍മണ്ണ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സംവിധാനം ശക്തമാക്കാന്‍ നടപടികളുമായി മുസ്ലിംലീഗ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ മുന്നണിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ പ്രാദേശികമായ വിഴ്ച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് തങ്ങള്‍ പറഞ്ഞു. അനൈക്യമുണ്ടായ സ്ഥലങ്ങളിലാണ് പരാജയമുണ്ടായതെന്ന് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ല. മുന്നണി ബന്ധത്തിന് ദോഷകരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും തങ്ങള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച മലപ്പുറം ജില്ലാ മുസ്ലിംലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് വേങ്ങൂര്‍ എംഇഎ എന്‍ജിനീയറിംഗ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.