പുതുവല്‍സര ആഘോഷങ്ങള്‍ക്കായി നീക്കിവെച്ച പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു

Posted on: January 1, 2016 10:09 pm | Last updated: January 1, 2016 at 10:09 pm
SHARE

7059d422-9096-4378-8f93-e5b7a1f5c329പേരാമ്പ്ര: പുതുവല്‍സര ആഘോഷങ്ങള്‍ക്കായി നീക്കിവെച്ച പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച് പേരാമ്പ്ര മേഴ്‌സി കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഡിഗ്രി പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെച്ച ആശയം കുട്ടികളൊന്നടങ്കം നെഞ്ചിലേറ്റുകയായിരുന്നു. അവശതയനുഭവിക്കുന്ന രോഗികള്‍ക്ക് തങ്ങളുടെ എളിയ സഹായം എത്തണമെന്ന ലക്ഷ്യത്തോടെ ഇവര്‍ സ്വരൂപിച്ച തുക പേരാമ്പ്ര ദയ പാലിയേറ്റീവ് കെയറിന് കൈമാറി. പാലിയേറ്റീവ് കെയറില്‍ നടന്ന ചടങ്ങില്‍ സെക്രട്ടരി സുരേഷ് പാലോട്ട് തുക ഏറ്റുവാങ്ങി. ഇ.പി. കുഞ്ഞബ്ദുല്ല, കെ. ചന്ദ്രന്‍, എന്‍.കെ. മൂസ, ആഗഷ് .ടി.കെ, വിഷ്ണുരാജ്, അഖില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here