Connect with us

Kozhikode

അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ്; നഗരി ഒരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: ഈ മാസം പത്തിന് ജനലക്ഷങ്ങള്‍ സംഗമിക്കുന്ന മീലാദ് കോണ്‍ഫറന്‍സിന്് കോഴിക്കോട് കടപ്പുറം ഒരുങ്ങുന്നു. സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുങ്ങക്കളാണ് നടന്നു വരുന്നത്. ബോര്‍ഡ്, ചുമരെഴുത്ത്, ബാനര്‍, പോസ്റ്റര്‍ എന്നിവക്ക് പുറമെ നഗരത്തിലെ ഇരുപത് കേന്ദ്രങ്ങളില്‍ കമാനങ്ങള്‍ ഉയര്‍ന്നു.
ബീച്ച് ഗ്രൗണ്ടില്‍ വിശാലമായ സ്റ്റേജും പവലിയനും സജ്ജമാക്കും. സിദ്ദീഖ് ഹാജി കോവൂര്‍, ബിച്ചു മാത്തോട്ടം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എം ഉമ്മര്‍ ഹാജിയുടെ നേതൃതത്വത്തില്‍ സജീവ വളണ്ടിയര്‍ കോറം പ്രവര്‍ത്തിക്കുന്നുണ്ട്.
കോണ്‍ഫറന്‍സ് പ്രചരണാര്‍ഥം ഈ മാസം നാല് മുതല്‍ എട്ട് വരെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും സന്ദേശ ജാഥയും നടക്കും. മറ്റ് ജില്ലകളില്‍ സഖാഫി ശൂറയുടെ ആഭിമുഖ്യത്തില്‍ സന്ദേശ ജാഥ നടക്കും. പള്ളി, മദ്‌റസ കേന്ദ്രീകരിച്ച് പ്രഭാഷണവും ലഘുലേഖാ വിതരണവും നടക്കും. കെ കെ അഹ്മദ്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. വി എം കോയ മാസ്റ്റര്‍, എ സി കോയ മുസ്്‌ലിയാര്‍, കലാം മാവൂര്‍, ഹാഫിള് അബൂബക്കര്‍ സഖാഫി, വള്ളിയാട് മുഹമ്മദലി സഖാഫി, അഡ്വ.സമദ് പുലിക്കാട്, ബിച്ചു മാത്തോട്ടം, ഉനൈസ് മുഹമ്മദ്, ഉബൈദുല്ല സഖാഫി, സമദ് സഖാഫി മായനാട്, എന്‍ജിനീയര്‍ യൂസുഫ്, എം ഉമര്‍ ഹാജി , ലത്വീഫ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ അപ്പോളോ മൂസ ഹാജി സ്വാഗതവും മജീദ് പുത്തൂര്‍ നന്ദിയും പറഞ്ഞു.