ഡിഡിസിഎ അഴിമതി; കീര്‍ത്തി ആസാദിന് കാരണംകാണിക്കല്‍ നോട്ടീസ്‌

Posted on: December 31, 2015 8:33 pm | Last updated: December 31, 2015 at 8:33 pm

keerthi azadന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കീര്‍ത്തി ആസാദ് എംപിക്ക് ബിജെപി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 2013 വരെ 13 വര്‍ഷം ഡിഡിസിഎ പ്രസിഡന്റായിരുന്ന ജയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനാണ് നോട്ടീസ് നല്‍കിയത്. ആസാദിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.