സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിന് പോലീസുകാര്‍ക്ക് നിയന്ത്രണം

Posted on: December 31, 2015 7:24 pm | Last updated: January 1, 2016 at 9:59 am

kerala-police_0തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിന് പോലീസുകാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കാന്‍ പാടില്ല, രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകളും കമന്റുകളും ലൈക്കുകളും ചെയ്യാന്‍ പാടില്ല, കേസ് അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുത്, ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോ ഉപയോഗിക്കാന്‍ പാടില്ല, ഔദ്യോഗിക ഇ മെയില്‍ ഐ ഡി ഇതിനായി ഉപയോഗിക്കരുതെന്നും ഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.