ലോകം പുതുവര്‍ഷത്തിലേക്ക് കടന്നു

Posted on: December 31, 2015 10:02 pm | Last updated: January 1, 2016 at 9:36 am
SHARE

2015 year CARTOON DEC 30ലോകം പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു. ന്യൂസിലന്റിന് സമീപമുള്ള സമോവ ദ്വീപിലാണ് പുതുവര്‍ഷം ആദ്യം എത്തിയത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് സമോവയില്‍ 2015ന് വിട നല്‍കി 2016നെ വരവേറ്റു. ഇതിനു പിന്നാലെ ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നീവിടങ്ങളില്‍ പുതുവര്‍ഷമെത്തി. 5.30 ഓടുകൂടി റഷ്യയിലെ ചിലഭാഗങ്ങളിലും പുതുവര്‍ഷം ആഗതമായി. സമോവയില്‍ പുതുവര്‍ഷമെത്തി എട്ടര മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഇന്ത്യ പുതുവര്‍ഷത്തെ വരവേറ്റത്.

ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാനിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. ഇന്ത്യന്‍ സമയം 8.30ന്. ഇന്ത്യയ്‌ക്കൊപ്പമാണ് ശ്രീലങ്കയും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്. ഇന്ത്യയില്‍ പുതുവര്‍ഷമെത്തി അരമണിക്കൂര്‍ പിന്നിട്ട ശേഷമാണ് പാകിസ്ഥാന്‍ പുതു വര്‍ഷത്തെ വരവേല്‍ക്കുക. ഇതിനു ശേഷമാണ് ഗള്‍ഫ് രാഷ്ട്രങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും റഷ്യ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും തെക്ക് വടക്ക് അമേരിക്കന്‍ രാജ്യങ്ങളും 2016നെ വരവേല്‍ക്കുക.

ഇന്ത്യന്‍ സമയം നാളെ വൈകീട്ട് 5.30ന് അമേരിക്കയിലെ ബെയ്ക്കര്‍, ഹോവാര്‍ഡ് ദ്വീപുകളിലാണ് പുതുവര്‍ഷം ഏറ്റവും അവസാനമായി എത്തുക. അപ്പോഴേക്കും പല രാജ്യങ്ങളിലും 2016ലെ ആദ്യ ദിവസം പിന്നിട്ടിട്ടുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here