മോളൂര്‍ മീലാദ് സമ്മേളനവും ശാദുലി ബ്ലോക്ക് ഉദ്ഘാടനവും 9ന് ആരംഭിക്കും

Posted on: December 31, 2015 11:33 am | Last updated: December 31, 2015 at 11:33 am

ചെര്‍പ്പുളശേരി: മോളൂര്‍ മഅ്ദിന്‍ മസ്വാലിഹ് ആഭിമുഖ്യത്തില്‍ നടക്കുന്ന മീലാദ് സമ്മേളനവും ശാദുലി ബ്ലോക്ക് ഉദ്ഘാടനവും 9ന് ആരംഭിക്കും.മൂന്ന് ദിവസം നീണ്ട് നില്‍കുന്ന സമ്മേളനത്തില്‍ തന്‍ശ്വീത് സമ്മിറ്റ്, ചരിത്ര സെമിനാര്‍, അന്യ സംസ്ഥാന തൊഴിലാളി സംഗമം, യൂത്ത് മീറ്റ്, മുഅല്ലിം സംഗമം, സ്വലാത്ത് മജ്‌ലിസ്, പ്രവാസി സംഗമം, ശാദുലി ബ്ലോക്ക് ഉദ്ഘാടനം, മീലാദ് സമ്മേളനം തുടങ്ങിയവ നടക്കും. 9ന് രാവിലെ ഏഴ് മണിക്ക് സ്വാഗതസംഘം ട്രഷറര്‍ മൊയ്തു ഹാജി വീരമംഗലം പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന തന്‍ശ്വീത് സമ്മിറ്റ് ഉമര്‍ സഖാഫി വീരമംഗലം ഉദ്ഘാടനം ചെയ്യും. സയ്യിദ് തഖ്‌യുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സൈനുല്‍ ആബിദീന്‍ സഅദി മുക്കം അധ്യക്ഷത വഹിക്കും.ഇബ്‌റാഹീം ബാഖവി മേല്‍മുറി വിഷയവതരണം നടത്തും.
പത്ത് മണിക്ക് നടക്കുന്ന ചരിത്രസെമിനാര്‍ എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സുല്‍ഫിക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. മഖ്ദൂം ചരിത്രവും പഠനവും എന്ന വിഷയത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പ്രബന്ധന്ധം അവതരിപ്പിക്കും. അല്‍ അക്ബര്‍ എം ഡി ഉണ്ണീന്‍ ഹാജി ചൂരക്കോട അധ്യക്ഷത വഹിക്കും. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന അന്യ സംസ്ഥാന തൊഴിലാളി സംഗമം എസ് എസ് എഫ് ദേശീയ സമിതി അംഗം ഹാഫിള് ഉസ്മാന്‍ വിളയൂര്‍ ഉദ്ഘാടനം ചെയ്യും. സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം അദ്ധ്യക്ഷത വഹിക്കും. മുഹമ്മദ് ശാഫി ബുഖാരി ക്ലാസ്സെടുക്കും. പത്തിന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന യൂത്ത് മീറ്റ് എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് യൂസുഫ് സഖാഫി വിളയൂര്‍ വിഷയവതരണം നടത്തും. മൊയ്തീന്‍ കുട്ടി അല്‍ ഹസനി വിളയൂര്‍ ഉദ്ഘാടനം ചെയ്യും.
അലി സഖാഫി മഠത്തിപ്പറമ്പ് അധ്യക്ഷത വഹിക്കും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് അല്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന പ്രവാസി സംഗമത്തില്‍ ബാപ്പു മുസ് ലിയാര്‍ ചളവറ അധ്യക്ഷത വഹിക്കും. ദുബൈ കമ്മിറ്റി അംഗം മുഹമ്മദലി സഖാഫി ചളവറ ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന മുഅല്ലിം സംഗമത്തില്‍ ബീരാന്‍ കുട്ടി ബാഖവി പൂതക്കാട് അധ്യക്ഷത വഹിക്കും. മസ്വാലിഹ് പ്രിന്‍സിപ്പള്‍ ഹംസക്കോയ ബാഖവി കടലുണ്ടി ഉദ്ഘാടനം ചെയ്യും.
പുതുതായി നിര്‍മ്മിച്ച ശാദുലി ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിയിട്ട് ആറ് മണിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നിര്‍വ്വഹിക്കും. ഓണ്‍ലൈന്‍ ചാനല്‍ എ പി അബ്ദുല്‍ കരീം ഹാജി ചാലിയം ലോഗോണ്‍ ചെയ്യും. ലൈബ്രറി ഉദ്ഘാടനം കുറ്റൂര്‍ അബ്ദുര്‍ര്‍റഹ് മാന്‍ ഹാജി നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന മീലാദ് സമ്മേളനം ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്യും. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് പി എം എസ് തങ്ങള്‍ പള്ളിപ്പുറം, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി (സെക്രട്ടറി, മള്ഹര്‍ മഞ്ചേശ്വരം), സയ്യിദ് ഹിബത്തുള്ള തങ്ങള്‍ പുലാമന്തോള്‍, സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ പുല്ലാര, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, മാരായമംഗലംഅബ്ദുര്‍റഹ്മാന്‍ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, താഴപ്ര മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ഹംസക്കോയ ബാഖവി കടലുണ്ടി, അബ്ദുര്‍റശീദ് സഖാഫി ഏലംകുളം, എം.വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, ഉമര്‍ മദനി വിളയൂര്‍, ഉമര്‍ ഫൈസി മാരായമംഗലം പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള മീലാദ് റിലീഫ് പാലത്തറ കബീര്‍ സഖാഫിയുടെ കുടുംബത്തിന് മസ്വാലിഹ് പ്രിന്‍സിപ്പള്‍ കൈമാറി.