Connect with us

National

കടല്‍ക്കൊലക്കേസില്‍ സമവായത്തിന് ശ്രമം; പ്രതിയെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയും ഇറ്റലിയും സമവായത്തിനുള്ള ശ്രമം ആരംഭിച്ചു. നയതന്ത്ര തലത്തിലാണ് സമവായ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സമവായമായാല്‍ പ്രതികളില്‍ ഒരാളായ സാല്‍വത്തോറെ ജിറാണിനെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കും. എന്നാല്‍ ട്രിബ്യൂണല്‍ വിധി ഇന്ത്യയ്ക്ക് അനുകൂലമായാല്‍ പ്രതിയെ തിരിച്ചെത്തിക്കേണ്ടിവരും.

സാല്‍വത്തോറെ ജിറോണ്‍

സാല്‍വത്തോറെ ജിറോണ്‍

ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മിലുള്ള രഹസ്യ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. കടല്‍ക്കൊലക്കേസില്‍ ഇന്ത്യ നിലപാട് മയപ്പെടുത്തിയാല്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ അംഗത്വത്തിനു വേണ്ടിയുള്ള ആവശ്യത്തെ പിന്തുണക്കാമെന്ന് ഇറ്റലി നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും സമവായ ശ്രമത്തിനു പിന്നിലുണ്ട്.

2012 ഫെബ്രുവരി 15നായിരുന്നു രണ്ട് ഇറ്റാലിയന്‍ നാവികര്‍ അറബിക്കടലില്‍ വെച്ച് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ സൈനികരായ മാസി മിലിയാനോ ലാതോറെയും സാല്‍വത്തോറെ ജിറോണും വിചാരണ നേരിടുകയാണ്. ഇതില്‍ മാസിമിലിയാനോ ലാത്തോറെയെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് നേരത്തെ ഇറ്റലിയിലേക്ക് അയച്ചിരുന്നു. സാല്‍വത്തോറെ ജിറോണ്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. കൊല്ലം നീണ്ടകര സ്വദേശികളായ വാലന്റൈന്‍ (50), അജീഷ് ബിങ്കി (21) എന്നിവരാണ് മരിച്ചത്.

Latest