ഇന്ത്യയും പാകിസ്ഥാനും ശത്രുത അവസാനിപ്പിക്കണം: നവാസ് ശരീഫ്

Posted on: December 31, 2015 8:46 am | Last updated: December 31, 2015 at 4:44 pm
SHARE

nawas sharif-ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും പരസ്പരം ശത്രുത അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. വിദ്വേഷം വെടിഞ്ഞ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരണം. ലോകത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലാഹോറിലേക്ക് വന്നു. അദ്ദേഹത്തിന്റെ കുറച്ച് മണിക്കൂറുകള്‍ ഇവിടെ ചിലവഴിച്ചു. ഇത്തരം നടപടികള്‍ ഇനിയും ഉണ്ടാക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളുടേയും വൈരം അവസനാപ്പിക്കുന്നതിനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 25നായിരുന്നു അഫ്ഗാനില്‍ നിന്ന മടങ്ങവേ മോദി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. ലാഹോറില്‍ ഇറങ്ങുന്ന വിവരം മോദി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ശരീഫുമായി കൂടിക്കാഴ്ച നടത്തിയ മോദി ശരീഫിന്റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങിലും പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here