സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് തൃക്കരിപ്പൂരില്‍

Posted on: December 31, 2015 12:19 am | Last updated: December 30, 2015 at 10:20 pm

കാസര്‍കോട്: ഇരുപതാമത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് – സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ (ആണ്‍, പെണ്‍ ) മത്സരങ്ങള്‍ തൃക്കരിപ്പൂരില്‍ നടക്കും. ജനുവരി 23,24 തീയതികളിലായി ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെയും മെട്ടമ്മല്‍ ബ്രദേര്‍സ്, മെട്ടമ്മലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
പുരുഷന്മാര്‍: 82 കി.മി, സ്ത്രീകള്‍ 65 കി.മി, ജൂനിയര്‍ ആണ്‍കുട്ടികള്‍ 74 കി.മീ, ജൂനിയര്‍ പെണ്‍കുട്ടികള്‍: 50 കി.മീ, സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍: 20 കി.മീ, സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍: 15 കി.മീ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഒട്ടേറെ അന്തര്‍ദേശീയ താരങ്ങള്‍ മത്സരിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് മെട്ടമ്മല്‍ ബ്രദേര്‍സ് ക്ലബ്ബില്‍ ചേരും.