വിഎസിന്റെ സ്ഥാനാര്‍ഥിത്വം: ആശയക്കുഴപ്പമില്ലെന്ന് കാരാട്ട്

Posted on: December 30, 2015 5:02 pm | Last updated: December 31, 2015 at 9:23 am

INDIA-POLITICS-LEFT-KARATകൊല്‍ക്കത്ത: വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം പ്ലീനത്തിനിടക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനുള്ള സാധ്യത കാരാട്ട് തള്ളിക്കളഞ്ഞില്ല. തൃണമൂലിനെതിരെ വന്‍ ജനവിരുദ്ധ വികാരമാണ് സംസ്ഥാനത്തുള്ളതെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമായിരിക്കും എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മില്‍ കൂടുതല്‍ വനിതകള്‍ക്ക് അംഗത്വം നല്‍കാനും പ്ലീനത്തില്‍ തീരുമാനമായിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വനിതാ അംഗത്വം 25 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.