പാറ്റൂര്‍ കേസ്: വി എസിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി

Posted on: December 30, 2015 12:48 pm | Last updated: December 30, 2015 at 2:47 pm

VS

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തെളിവുകള്‍ ഹാജരാക്കാന്‍ വി എസിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മാറ്റിവച്ചത്. ജനുവരി 23നായിരിക്കും ഹരജി പരിഗണിക്കുക. പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് ഹരജി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷണെയും പ്രതി ചേര്‍ക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.