Kerala
കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ ഘടകകക്ഷികള്‍ സോണിയക്ക് മുന്നില്‍

കോട്ടയം: കോണ്‍ഗ്രസില്‍ ശക്തമായ ഗ്രൂപ്പിസത്തിനെതിരെ പരാതിയുമായി ഘടകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു. കോണ്‍ഗ്രസിലെ ഐക്യം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് സോണിയയെ കണ്ട ലീഗ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമായും ആവശ്യപ്പെട്ടത്. നേതൃമാറ്റമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെഎം മാണി സോണിയയെ അറിയിച്ചു. റബറിന്റെ ഇറക്കുമതി അനിവദിക്കരുതെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടായത് കോണ്‍ഗ്രസിനാണ്, കേരള കോണ്‍ഗ്രസിനല്ല. അര്‍ഹമായ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കണമെന്നും മാണി ആവശ്യപ്പെട്ടു.
ഐക്യത്തോടെ യുഡിഎഫ് മുന്നോട്ട് പോകണമെന്ന് ആര്‍എസ്പിയും സോണിയയോട് ആവശ്യപ്പെട്ടതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ബാര്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി സര്‍ക്കാറിന് ലഭിച്ച അംഗീകാരമാണ്. ഐക്യത്തോടെ മുന്നോട്ട് പോയാല്‍ തുടര്‍ഭരണം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.