എസ് വൈ എസ് ജില്ലാ കൗണ്‍സിലുകള്‍ ജനുവരി ഒമ്പതിന് ആരംഭിക്കും

Posted on: December 30, 2015 5:51 am | Last updated: December 29, 2015 at 11:52 pm

കോഴിക്കോട്: ‘ധര്‍മപതാകയേന്തുക’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തിവന്ന മെമ്പര്‍ഷിപ്പ് പുനഃസംഘടന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ കൗണ്‍സിലുകളും പ്രതിനിധി സമ്മേളനങ്ങളും ജനുവരി ഒമ്പതിന് ആരംഭിക്കും.
നിലവിലുള്ള ജില്ലാ കൗണ്‍സിലുകള്‍ ചേര്‍ന്ന് ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള വിപുലമായ ചര്‍ച്ചക്കും വിലയിരുത്തലിനും ശേഷം മെമ്പര്‍ഷിപ്പ് എണ്ണത്തിന് ആനുപാതികമായി സോണ്‍ കൗണ്‍സിലില്‍ വെച്ച് തിരഞ്ഞെടുത്ത പുതിയ കൗണ്‍സില്‍ ചേര്‍ന്ന് അടുത്ത മൂന്ന് വര്‍ഷം ജില്ലയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട യുവ സാരഥികളെയും സംഘടന കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുക്കും. സംസ്ഥാന കമ്മിറ്റി നിയോഗിക്കുന്ന വരണാധികാരികളുടെ നേതൃത്വത്തില്‍ സുതാര്യവും ജനാധിപത്യപരവുമായ രീതിയിലാണ് പുനഃസംഘടന നടപടികള്‍ പൂര്‍ത്തീകരിക്കുക. തുടര്‍ന്ന് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ വെച്ച് ജില്ലാ സാരഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജില്ലാ കൗണ്‍സിലര്‍മാര്‍ക്കുപുറമെ സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും സര്‍ക്കിള്‍ ഭാരവാഹികളും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.