ബാര്‍: കോടതി വിധി സ്വാഗതാര്‍ഹം: എസ് എം എ

Posted on: December 30, 2015 5:50 am | Last updated: December 29, 2015 at 11:51 pm

കോഴിക്കോട്: സംസ്ഥാനത്ത് 324 ത്രീസ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടിയത് ശരിവെച്ച സുപ്രീംകോടതി നടപടി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ സ്വാഗതം ചെയ്തു. ഘട്ടങ്ങളായി മദ്യ ഉപയോഗം കുറച്ച് മദ്യനിരോധം നടപ്പിലാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കോടതിയില്‍ വെളിപ്പെടുത്തിയ സ്ഥിതിക്ക് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കണം. എണ്ണൂറിലധികം ബിയര്‍ പാര്‍ലറുകളും ബാര്‍ ക്ലബുകളും പഞ്ചനക്ഷത്ര ബാറുകളും മറ്റു മദ്യവില്‍പ്പന കേന്ദ്രങ്ങളും ഘട്ടംഘട്ടമായി അടച്ചുപൂട്ടാനുള്ള കൃത്യമായ അജന്‍ഡ നിശ്ചയിച്ച് സര്‍ക്കാര്‍ ആര്‍ജവത്തോടെ മുന്നോട്ട് പോകണം. രാഷ്ട്രീയ മുതലെടുപ്പല്ല മനുഷ്യരുടെ സൈ്വര്യ ജീവിതമാണ് ഇവിടെ പരിഗണിക്കേണ്ടതെന്നും എസ് എം എ പറഞ്ഞു.