Connect with us

Kozhikode

ദുരൂഹ സാഹചര്യത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു

Published

|

Last Updated

പേരാമ്പ്ര: ദുരൂഹ സാഹചര്യത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. 26 കാരിയും ഭതൃമതിയുമായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന് വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് യുവതിക്ക് പൊള്ളലേറ്റത്. ഉപയോഗ ശൂനമായ വസ്തുക്കള്‍ കത്തിക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറിയാണ് സംഭവത്തിന് കാരണമെന്നാണത്രെ വീട്ടുകാര്‍ നല്‍കിയ വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നതാണ് പോലീസിന്റെ നിലപാട്. ബുധനാഴ്ച പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി, യുവതിയുടെ ആരോഗ്യ നിലയനുസരിച്ച് വിവരം ശേഖരിക്കാന്‍ നീക്കം നടത്തുന്നുണ്ട്.

---- facebook comment plugin here -----

Latest