റിയോ ഡി ഷാനിറോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച ഫുട്‌ബോളര്‍ ലയണല്‍ മെസിയാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയേക്കാള്‍ പൂര്‍ണനായ കളിക്കാരനാണ് മെസി. അതിനാല്‍ ഇത്തവണത്തെ ഫിഫ ബാലണ്‍ ഡിയോര്‍ പുരസ്‌കാരവും മെസി കരസ്ഥമാക്കുമെന്നും റൊണാള്‍ഡോ പ്രവചിച്ചു.
ലോക പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇത്തവണയും മെസിയും ക്രിസ്റ്റ്യാനോയും തമ്മിലാണ് പ്രധാനമത്സരം. തൊട്ടുപിന്നിലായി ബ്രസീല്‍ താരം നെയ്മറും ഇടംപിടിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ മൂന്നു തവണ മികച്ച കളിക്കാരനുള്ള ലോക പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ മെസി നാലു തവണ പുരസ്‌കാരത്തിന് അര്‍ഹനായി. ജനുവരി 11 ന് സൂറിച്ചിലാണ് ലോക ഫുട്‌ബോളറെ തിരഞ്ഞെടുക്കുന്നത്.