ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പഞ്ചാബില്‍വെച്ചാണ് രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ഇമെയില്‍, ടെക്സ്റ്റ് മെസ്സേജ് സങ്കേതങ്ങളിലൂടെ പാക്കിസ്ഥാന് കൈമാറിയെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇയാളെ നേരത്തെ തന്നെ ജോലയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതി വഴിയാണ് ഇയാള്‍ ഐഎസ്‌ഐയുടെ വലയിലാകുന്നത്. ഈ ബന്ധം ഇയാളെ ഐഎസ്‌ഐ ശൃംഖലയില്‍ കൊണ്ടെത്തിക്കുകയായിരുന്നു. ഐഎസ്‌ഐ ബന്ധത്തിന് നേരെത്തെ സൈനികനടക്കം ആറ് പേര്‍ പിടിയിലായിരുന്നു. ഇവരുമായി രഞ്ജിത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.