ഡല്‍ഹിയില്‍ എഎപി നേതാവിനെ കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി

Posted on: December 29, 2015 12:59 pm | Last updated: December 29, 2015 at 3:10 pm

dheerendraന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ് പാര്‍ട്ടി നേതാവിനെ കൊലപ്പെടുത്തി മൃദതേഹം ചതുപ്പ് നിലത്തില്‍ തള്ളി. എഎപി പൂര്‍വാഞ്ചല്‍ വിഭാഗം ജില്ലാ പ്രസിഡന്റ് ധീരേന്ദ്ര ഇഷ്‌വാറാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. ശരീരത്തില്‍ ഒന്നിലധികം കുത്തുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ബെഗുംപൂരിനടുത്തുള്ള ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ട് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ധീരേന്ദ്ര പുറത്തു പോയിരുന്നു. പിന്നീട് വിളിച്ച് വീട്ടിലേക്ക് വരികയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെയായിട്ടും എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും നുറ് മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

പൂര്‍വാഞ്ചലില്‍ രണ്ടാഴ്ച മുന്‍പ് ഒരു യോഗ സ്ഥാപനം ആരംഭിച്ച ഈശ്വറിന് വസ്തുതര്‍ക്കത്തെ തുടര്‍ന്ന് വൈകാതെ അത് അടച്ചുപൂട്ടേണ്ടിവന്നിരുന്നതായി പൊലീസ് അറിയിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.