സാഫ് കപ്പ്: സെമി ഫൈനല്‍ ലൈനപ്പായി

Posted on: December 28, 2015 9:00 pm | Last updated: December 28, 2015 at 10:33 pm

saff suzuki cup 2015തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ ഇന്ത്യ മാലിദ്വീപിനെ നേരിടും. രണ്ടാം സെമിയില്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെയും നേരിടും. ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും അഫ്ഗാനും സെമിയില്‍ കടന്നിരിക്കുന്നത്. വ്യാഴാഴ്ചയാണു രണ്ടു സെമി ഫൈനലുകളും നടക്കുന്നത്.

തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ഭൂട്ടാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തു. ബംഗ്ലാദേശിനായി ഹുസൈന്‍ റോണി രണ്്ടു ഗോളും തോപു ബര്‍മന്‍ ഒരു ഗോളും നേടി.

രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ മാലിദ്വീപിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തു. അഫ്ഗാനായി ഒമിദ് പോപല്‍സി രണ്ടു തവണ ലക്ഷ്യം കണ്ടപ്പോള്‍ ഫൈസല്‍ ഷയസ്ത, അറാഷ് ഹാത്ഫി എന്നിവര്‍ ഓരോ ഗോളും നേടി.