ജെറ്റ് എയര്‍വേയ്‌സില്‍ പത്തു ശതമാനം നിരക്കിളവ്

Posted on: December 28, 2015 8:43 pm | Last updated: December 28, 2015 at 8:43 pm
SHARE

jet airwaysദോഹ: ഉത്സവ സീസണ്‍ പരിഗണിച്ച് ജെറ്റ് എയര്‍വേയ്‌സില്‍ പത്തു ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചതായി കണ്‍ട്രി ജനറല്‍ മനേജര്‍ അനില്‍ ശ്രീനിവാസന്‍ അറിയിച്ചു.
ദോഹയില്‍ നിന്നും ഇന്ത്യയിലെ എല്ലാ നഗരങ്ങൡലേക്കുമുള്ള ടിക്കറ്റുകള്‍ക്ക് ഈ മാസം 31 വരെ നിരക്കിളവ് ലഭിക്കും. ഇളവനുസരിച്ച് എടുക്കുന്ന ടിക്കറ്റുകള്‍ 2016 മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളിലെ യാത്രക്കുള്ളതായിരിക്കണം. അടിസ്ഥാന നിരക്കിന്റെ പത്തു ശതമാനമാണ് കിഴിവ്. ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സ ഫീസ് ഇനത്തില്‍ 12 ശതമാനം ഇളവു നല്‍കുന്ന പദ്ധതിക്ക് ധാരണയായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ചികിത്സക്കായി സമീപിക്കുമ്പോള്‍ ബോര്‍ഡിംഗ് പാസ് കാണിച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ ജെറ്റ് എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ (www.jetairways.com) ലഭ്യമാണ്. ഖത്വര്‍, സഊദി, യു എ ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി നിത്യവും 42 സര്‍വീസുകളാണ് ജെറ്റ് എയര്‍വേയ്‌സ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here