സോണിയയെ വിമര്‍ശിച്ച് ലേഖനം: കോണ്‍ഗ്രസ് മുഖപത്രത്തിന്റെ എഡിറ്ററെ പുറത്താക്കി

Posted on: December 28, 2015 5:27 pm | Last updated: December 28, 2015 at 5:27 pm
SHARE

nehru and soniaമുംബൈ: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയേയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും വിമര്‍ശിച്ച് ലേഖനമെഴുതിയ മുഖപത്രത്തിന്റെ എഡിറ്ററെ കോണ്‍ഗ്രസ് പുറത്താക്കി. കോണ്‍ഗ്രസ് മുംബൈ ഘടകത്തിന്റെ ‘എഡിറ്ററായ കോണ്‍ഗ്രസ് ദര്‍ശന്‍’ ഹിന്ദി പതിപ്പിന്റെ കണ്ടന്റ് എഡിറ്റര്‍ സുധീര്‍ ജോഷിയെയാണ് പുറത്താക്കിയത്.

കാശ്മീര്‍ പ്രശ്‌നത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ അഭിപ്രായങ്ങള്‍ നെഹ്‌റു പരിഗണിച്ചില്ല, സോണിയയുടെ പിതാവ് ഫാഷിസ്റ്റായിരുന്നു തുടങ്ങിയ രൂക്ഷമായ വിമര്‍ശനങ്ങളാണ് ലേഖനത്തില്‍ ഉയര്‍ത്തിയത്.