ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണം: സോമനാഥ് ചാറ്റര്‍ജി

Posted on: December 28, 2015 11:16 am | Last updated: December 28, 2015 at 11:17 am

somanath chatterjee

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കണമെന്ന് മുന്‍ സിപിഎം നേതാവും ലോക്‌സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജി. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശക്തി ഇപ്പോള്‍ സിപിഎമ്മിനില്ല. തനിച്ച് മത്സരിച്ചാല്‍ രണ്ടാമതോ മൂന്നാമതോ ആയേക്കാം. മമതയുടെ തൃണമൂലിനെതിരെ കോണ്‍ഗ്രസടക്കമുള്ള മതേതര കക്ഷികളെ ഒപ്പം ചേര്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് എന്തുകൊണ്ട് തിരിച്ചടി നേരിട്ടെന്ന് പഴയ നേതൃത്വം പരിശോധിക്കണം. ഇപ്പോഴത്തെ നേതൃത്വത്തില്‍ പ്രതീക്ഷയുണ്ട്. സീതാറാം യെച്ചൂരിക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ചാറ്റര്‍ജി പറഞ്ഞു.