Connect with us

International

ടെക്‌സാസില്‍ ടൊര്‍ണാഡൊ കൊടുങ്കാറ്റില്‍ ഇരുപത്തഞ്ചിലേറെ മരണം

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസിലെ വടക്കന്‍ ഭാഗങ്ങളില്‍ വീശിയടിച്ച ടൊര്‍ണാഡൊ കോടുങ്കാറ്റില്‍ 25 ലധികം പേര്‍ മരിച്ചു. അരലക്ഷത്തോളം പേര്‍ വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് ഇവിടം വിട്ടു. മെട്രൊ പ്രദേശമായ ടെക്‌സാസിലെ ഗാര്‍ലാന്‍ഡിലാണ് കാറ്റ് ഏറെ ദുരിതം വിതച്ചത്.
ശനിയാഴ്ച വൈകിട്ടോടെയാണ് ഇവിടെ ടൊര്‍ ണാഡൊ വിശിയടിച്ചതെന്ന് നഗര അധിക്യതര്‍ പ്രസാവനയില്‍ പറഞ്ഞു. ഈ പ്രദേശത്തെ വാഹനങ്ങള്‍ , വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും പ്രസ്താവനയിലുണ്ട്. നഗരത്തില്‍ എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ടൊര്‍ണാഡോ കൊടുങ്കാറ്റിനെത്തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് ഇവര്‍ മരിച്ചതെന്നുകരുതുന്നതായി അധിക്യതര്‍ പ്രസ്താവയില്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റതായും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഗാര്‍ലാന്‍ഡിലെ എട്ട് മരണത്തിന് പുറമെ കോപ്‌വില്ലിയില്‍ രണ്ട് പേര്‍ മരിച്ചതായും ബ്ലു റിഡ്ജില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായും ഡള്ളാസ് മോണിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാറ്റിനെത്തുടര്‍ന്ന് വീടുകള്‍ നശിച്ചവര്‍ക്ക് അഭയ കേന്ദ്രങ്ങളൊരുക്കുന്നതായി റെഡ് ക്രോസ് പറഞ്ഞു. ദക്ഷിണ അമേരിക്കയില്‍ വീശിയടിച്ച കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിച്ച ജനത ഇതില്‍നിന്നും മോചിതരാകും മുമ്പെയാണ് പുതിയ ദുരന്തം. അന്ന് പ്രകൃതി ദുരന്തത്തില്‍ 17 പേരാണ് മരിച്ചത്.

Latest