Connect with us

Kozhikode

സംസ്ഥാന കേരളോല്‍സവത്തിന് ആവേശകരമായ തുടക്കം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന കേരളോത്സത്തിന്റെ ഭാഗമായി കായിക മത്സരങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ഫുട്ബാള്‍, ആര്‍ച്ചറി മത്സരങ്ങളാണ് നടന്നത്. ഫുട്‌ബോള്‍ മത്സരം പന്ത് തട്ടിക്കൊണ്ട് മേയര്‍ വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്തു. .വിവിധ ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റ് നടന്നു.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്തിന്റെ അധ്യക്ഷതവഹിച്ചു. ബോര്‍ഡ് എക്‌സ്‌പെര്‍ട്ട് മെമ്പര്‍ സി കെ സുബൈര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ബോര്‍ഡ് മെമ്പര്‍ എ ഷിയാലി, കായിക വിഭാഗം പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍ പ്രസംഗിച്ചു.
ഫുട്ബാള്‍ ആദ്യമത്സരത്തില്‍ കൊല്ലം കോട്ടയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപെടുത്തി. പത്തനംതിട്ട രണ്ടിനെതിരെ തൃശൂരിനെ അഞ്ച് ഗോളുകള്‍ക്കും കണ്ണൂര്‍ ഒരു ഗോളിന് തിരുവനന്തപുരത്തെയും കോഴിക്കോട് ആറ് ഗോളുകള്‍ക്ക് ആലപ്പുഴയെയും വയനാട് രണ്ട് ഗോളിന് ഇടുക്കിയെ പരാജയപ്പെടുത്തി.
ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ നിലവിലെ ജേതാക്കളായ മലപ്പുറം കൊല്ലത്തേയും കാസര്‍കോട് വയനാടിനേയും പത്തനംതിട്ട എറണാകുളത്തേയും കണ്ണൂര്‍ കോഴിക്കോടിനേയും നേരിടും.
ആര്‍ച്ചറിയില്‍ 50 മീറ്റര്‍, പുരുഷ വനിതാ മത്സരങ്ങളും 30മീറ്റര്‍ പുരുഷ വനിതാമത്സരങ്ങളും വ്യക്തിഗതഇനത്തില്‍ മത്സരങ്ങളുമാണ് നടന്നത്. 50 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ വയനാട് ജില്ലാ ടീം വിഭാഗത്തില്‍ ജേതാക്കളായി. കണ്ണൂരിനാണ് രണ്ടാംസ്ഥാനം. തൃശൂര്‍ മൂന്നാംസ്ഥാം നേടി. വ്യക്തിഗത ഇനത്തില്‍ ശ്രീലാല്‍ വയനാട് ഒന്നാം സ്ഥാനവും സിദ്ധാര്‍ത്ഥ് രാജഗോപാല്‍ കണ്ണൂര്‍ രണ്ടാംസ്ഥാനവും ആര്‍ദിഷ് അരവിന്ദ് തൃശൂര്‍ മൂന്നാംസ്ഥാനവും വനിതാ വിഭാഗത്തില്‍ ജൂഡ്‌സ് മേരി ദാസന്‍ തൃശൂര്‍ ഒന്നാംസ്ഥാനവും ബിബിത ബാലന്‍ കണ്ണൂര്‍ രണ്ടാംസ്ഥാനവും വിജിത എ വി മൂന്നാംസ്ഥാനവും നേടി.
30 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ വിനോദ് കുമാര്‍വയനാട് ഒന്നാംസ്ഥാനവും സിദ്ധാര്‍ത്ഥ് രാജഗോപാല്‍ കണ്ണൂര്‍ രണ്ടാംസ്ഥാനവും വനിതാ വിഭാഗത്തില്‍ ജുഡ്‌സ് മേരി ദാസന്‍ ഒന്നാംസ്ഥാനവും ബിബിത ബാലന്‍ രണ്ടാംസ്ഥാനവും മാരിയന്‍ ഔസേപ്പ് തിരുവനന്തപുരം മൂന്നാംസ്ഥാനവും നേടി.
മാനാഞ്ചിറ സ്‌ക്വയറിലെ ബാസ്‌ക്കറ്റ് ബാള്‍ ഗ്രൗണ്ടില്‍ വടം വലി മത്സരങ്ങളും നടന്നു. ചെസ്സ് മത്സരങ്ങള്‍ ഇന്ന് പുതിയ എസ് കെ പൊറ്റക്കാട് സാംസ്‌കാരിക നിലയത്തിലും പഞ്ചഗുസ്തി മാനാഞ്ചിറ സ്‌ക്വയറിലും കബഡി ഗവ പോളിടെക്‌നിക്കിലും വോളിബാള്‍ വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നീന്തല്‍ നാളെ നടക്കാവ് സ്വിമ്മിംഗ് പൂളിലും അത്‌ലററിക്മത്സരങ്ങള്‍ മെഡിക്കല്‍ കോളെജിലും ബാസ്‌ക്കറ്റ്ബാള്‍ മാനാഞ്ചിറയിലും ബാഡ്മിന്റണ്‍ വേങ്ങേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കളരിപ്പയറ്റ് 30ന് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും.