നിങ്ങളുടെ ഐഎസ്: ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം വിവാദമായി

Posted on: December 27, 2015 7:33 pm | Last updated: December 28, 2015 at 10:53 am

ram madhavന്യൂഡല്‍ഹി: അല്‍ ജസീറ ചാനലിന്റെ ടോക്ക് ഷോയില്‍ പങ്കെടുക്കവെ അവതാരകനോട് നിങ്ങളുടെ ഐഎസ് എന്ന് പറഞ്ഞ ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം വിവാദമായി. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് റാം മാധവ് ആണ് വിവാദത്തില്‍ പെട്ടത്. ബിജെപിയുടെ ആശയങ്ങളേയും ഇന്ത്യയില്‍ പ്രചരിക്കുന്ന ഹൈന്ദവ ദേശീയതേയും അടിസ്ഥാനമാക്കിയായിരുന്നു സംവാദം.

കാശ്മീര്‍ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവതാരകനായ മെഹ്ദി ഹസനോട് റാം മാധവ് നിങ്ങളുടെ ഐഎസ് പരാമര്‍ശം നടത്തിയത്. കാശ്മീര്‍ പ്രശ്‌നത്തെ കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും നിങ്ങള്‍ക്ക് ആശങ്കപ്പെടാന്‍ നിരവധി കാര്യങ്ങളുണ്ടെന്നും നിങ്ങളുടെ ഐഎസിന് ആണവായുധങ്ങള്‍ കടത്താന്‍ സാധിക്കുമെന്നും റാം മാധവ് പറഞ്ഞത്.

മെഹ്ദി ഹസന്‍ ഈ പ്രയോഗത്തെ ചോദ്യം ചെയ്തപ്പോള്‍ ഐഎസ് എന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് റാം മാധവ് വിഷയം തണുപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷോ കഴിഞ്ഞ ശേഷം റാം മാധവിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് മെഹ്ദി ഹസന്‍ ട്വിറ്ററിലൂടെ രംഗത്ത് വരികയായിരുന്നു.