സഊദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Posted on: December 27, 2015 11:23 am | Last updated: December 27, 2015 at 7:01 pm

saudi-accമക്ക: മദീനയില്‍ നിന്ന് വരുന്ന വഴി കാര്‍ മറിഞ്ഞു മലപ്പുറം അരീക്കോട് സ്വദേശികള്‍ മരിച്ചു. മക്കയിലെ സ്റ്റാര്‍ മാസില്‍ ജോലി ചെയ്യുന്ന അരീക്കോട് സ്വദേശി എന്‍ വി ശാദില്‍ (27), മാതാവ് മുംതാസ് (50), മൂന്ന് വയസ്സ് പ്രായമുള്ള മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. ജിദ്ദയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള റാബിഗിനടുത്താണ് വാഹനാപകടം. ശാദിലിന്റെ പിതാവ് വാഴയില്‍ കരീം മാസ്റ്ററും ശാദിലിന്റെ ഭാര്യ റിശ്‌നയും പരിക്കുകളോടെ രക്ഷപ്പെട്ടു.

മദീനയില്‍ പോയി മടങ്ങുന്ന വഴി ശാദില്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉറക്കത്തിലായിരുന്ന റിശ്‌ന കാര്‍ മറിയുന്നത് കണ്ടാണ് ഉണര്‍ന്നത്. അല്‍ ഖുലൈസില്‍ ആശുപത്രിയില്‍ വെച്ചാണ് മകള്‍ മരണപ്പെട്ടത്. ശാദുലിന്റെ മാതാപിതാക്കള്‍ സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയതായിരുന്നു.