സുലൈമാന്‍ മുസ്ലിയാരെ ആദരിച്ചു

Posted on: December 26, 2015 10:14 pm | Last updated: December 26, 2015 at 10:19 pm
SHARE

adaramകുവൈത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാരെ ഐ.സി.എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി ആദരിച്ചു. അദ്ദേഹ ത്തിന്റെ നാല്‍പതു വര്‍ഷത്തെ പ്രബോധന സേവനം പരിഗണിച്ചാണ് ആദരം. സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബകര്‍ മുസ്ലിയര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി അദ്ധ്യക്ഷം വഹിച്ചു. അബ്ദുല്ല വടകര അനുമോദന പ്രഭാഷണം നടത്തി. അലവി സഖാഫി തെഞ്ചേരി സ്വാഗതവും അബുമുഹമ്മദ് നന്ദിയും പറഞ്ഞു.