ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഒരു കാലത്ത് ഒന്നിക്കുമെന്ന് ആര്‍ എസ് എസ് നേതാവ് റാം മാധവ്

Posted on: December 26, 2015 6:27 pm | Last updated: December 26, 2015 at 6:27 pm

RAM MADHAVന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഒരു കാലത്ത് ഒന്നിക്കുമെന്ന് ആര്‍ എസ് എസ് നേതാവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ റാം മാധവ്. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചരിത്രപരമായ കാരണങ്ങളാല്‍ പിരിഞ്ഞുപോയ ഈ മൂന്ന് രാജ്യങ്ങളും ഒരു യുദ്ധത്തിലൂടെ അല്ലാതെ പരസ്പര സമ്മതത്തോടെ ഒന്നായി മാറുമെന്നാണ് ആര്‍ എസ് എസ് എസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് ദിവസം അല്‍ജസീറ ചാനല്‍ പ്രക്ഷേപണം ചെയ്ത പ്രത്യേക പരിപാടിയിലാണ് റാം മാധവിന്റെ അഭിപ്രായപ്രകടനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്തതാണ് പരിപാടി.

പ്രത്യേകമായ ജീവിതശൈലിയും സംസ്‌കാരവും ജനങ്ങളും ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഈ സംസ്‌കാരത്തെയാണ് തങ്ങള്‍ ഹിന്ദു എന്ന് വിളിക്കുന്നത്. ഇന്ത്യയുടെ മേധാവിത്വമാണ് ആര്‍ എസ് എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.