പാക്കിസ്ഥാനിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം; പാക്കിസ്ഥാനില്‍ 30 പേര്‍ക്ക് പരുക്ക്

Posted on: December 26, 2015 10:31 am | Last updated: December 27, 2015 at 10:40 am

earthquakeന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പാക്കിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഡല്‍ഹി, ഛണ്ഡീഗഡ്, ശ്രീനഗര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലും പാക്കിസ്ഥാനിലെ ചിലയിടങ്ങളിലാണ് ഇന്നലെ രാത്രി 11.44ഓടെ ഭൂചനമുണ്ടായത്. പാക്കിസ്ഥാനിലെ പെഷവാറില്‍ 30 പേര്‍ക്ക് പരുക്കേറ്റു. മറ്റു ആളപായങ്ങളൊന്നുമില്ല. കാബൂളില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെ താജിക്കിസ്ഥാനിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.