ആറന്‍മുള വിമാനത്താവളം നടപ്പാക്കാനാകില്ലെന്ന് കുമ്മനം രാജശേഖരന്‍

Posted on: December 25, 2015 3:03 pm | Last updated: December 25, 2015 at 3:03 pm

kummanam-rajasekharanതിരുവനന്തപുരം: ആറന്‍മുള വിമാനത്താവളം നടപ്പാക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതുസംബന്ധിച്ച് എല്ലാ അംഗീകാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കേരള സര്‍ക്കാര്‍ ഇപ്പോഴും എന്തിനാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളം നിര്‍മ്മിക്കാന്‍ പത്തനംതിട്ടയില്‍ വേറെയും സ്ഥലങ്ങളുണ്ട്. വയല്‍ നികത്തി വിമാനത്താവളം പണിയണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നതെന്നും കുമ്മനം ചോദിച്ചു. താന്‍ അധ്യക്ഷനായ ശേഷം ബിജെപിക്കുണ്ടായ അനുകൂലാവസ്ഥയെ മറികടക്കാനാണ് ഉമ്മന്‍ചാണ്ടിയും പിണറായിയും തന്നെ വ്യക്തിഹത്യ ചെയ്യുന്നത്. തൊനൊരിക്കലും തീവ്രവാദിയായിരുന്നില്ല. ഒരു വര്‍ഗീയതയ്ക്കും താന്‍ കൂട്ടുനില്‍ക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും കുമ്മനം പറഞ്ഞു.