കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശശി തരൂര്‍ ഹൈക്കമാന്റിന് പരാതി നല്‍കി

Posted on: December 25, 2015 12:16 pm | Last updated: December 25, 2015 at 12:16 pm

shashi tharoorന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശശി തരൂര്‍ എം പി ഹൈക്കമാന്റിന് പരാതി നല്‍കി. തിരുവനന്തപുരം ഡിസിസി പുന:സംഘടനയിലുള്ള അതൃപ്തി അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചു. നേതാക്കള്‍ സ്വജനപക്ഷപാതം കാണിച്ചെന്ന് പരാതിയില്‍ വ്യക്തമാക്കി. പുന:സംഘടനയില്‍ സ്ഥലം എം പിയുടെ നിര്‍ദേശം കൂടി പരിഗണിക്കണമെന്ന സോണിയാ ഗാന്ധിയുടെ രേഖാമൂലമുള്ള നിര്‍ദേശം സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞെന്നും തരൂര്‍ കുറ്റപ്പെടുത്തി.