പത്താം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണം

Posted on: December 25, 2015 11:09 am | Last updated: December 25, 2015 at 11:09 am

കല്‍പ്പറ്റ: പത്താം ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലെ ക്രിയാത്മകവും പ്രയോചനപ്രദവുമായ നിര്‍ദ്ദേശങ്ങളോട് യോജിക്കുമ്പോഴും സ്വീകാര്യമല്ലാത്ത നിര്‍ദ്ദേശങ്ങളെ തുറന്നെതിര്‍ത്തുകൊണ്ട് അത് തിരുത്തിയെടുക്കുന്നതിനാവശ്യമായ നടപടികളുമായി ആര്‍ജ്ജവത്തോടെ മുന്നോട്ടു പോകുമെന്ന് കെ ജി ഒ യു ജില്ലാ സമ്മേളനം മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശ്രമിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.എല്‍.പൗലോസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് ആവശ്യപ്പെട്ടു. കെ.ജി.ഒ.യു. ജില്ലാ പ്രസിഡന്റ് കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തി. വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി കരുതലും വികസനവും എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനുള്ള ബാധ്യതയും അതിനായി പദ്ധതികളുടെ നടത്തിപ്പിനും പൂര്‍ത്തീകരണത്തിനും ജാഗ്രതയോടെയും അര്‍പ്പണ ബോധത്തോടെയും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന ട്രഷറര്‍ അബ്ദുള്‍ സലാം, സംസ്ഥാന സെക്രട്ടറി സുന്ദരന്‍, സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ ഹരീന്ദ്രനാഥ്, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ ബിനു കോറോത്ത്, ജില്ലാ സെക്രട്ടറി പി.സഫ്‌വാന്‍, എം.വി.ജോസഫ്, സി.വി.ജോയ്, ബേബി നാപ്പള്ളി, പി. സോമനാഥന്‍, മോളി ടീച്ചര്‍, ടി.മൂസ്സ, പ്രഭാകരന്‍.കെ.വി, എം.പി. എല്‍ദോ, പോള്‍ അലക്‌സാണ്ടര്‍, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.സി.ജോസഫ്( പ്രസിഡന്റ്), എന്‍.രജനി, ബേബി നാപ്പള്ളി ( വൈസ് പ്രസിഡന്റ്), പി.സഫ്‌വാന്‍ ( സെക്രട്ടറി), എം.പി.എല്‍ദോ,തോമസ് ജോണ്‍ ( ജോ.സെക്രട്ടറി), എം.വി ജോസഫ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.