പുതുവര്‍ഷത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍

Posted on: December 24, 2015 11:23 pm | Last updated: December 24, 2015 at 11:23 pm

തിരുവനന്തപുരം: പുതുവത്സരത്തോട് അനുബന്ധിച്ച തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിക്കും ലോകമാന്യതിലകിനും മധ്യേ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. 30ന് കൊച്ചുവേളിയില്‍ നിന്ന് രാവിലെ 4.30ന് തിരിക്കുന്ന ട്രെയിന്‍(06159) അടുത്ത ദിവസം ഉച്ചക്ക് 12.40 ന് ലോകമാന്യതിലകിലെത്തിച്ചേരും. 31ന് ഉച്ചക്ക് 2.20നാണ് ലോക്മാന്യതിലകില്‍ നിന്ന് കൊച്ചുവേളിയിലേക്ക് ട്രെയിന്‍ (06160) തിരികെ തിരിക്കുന്നത്. രണ്ട് സെക്കന്‍ഡ് എ സി, മൂന്ന് തേര്‍ഡ് എ സി, 12 സ്ലീപ്പര്‍ ക്ലാസ് കോട്ടുകള്‍ അടങ്ങിയതാണ് സ്‌പെഷ്യല്‍ ട്രെയിന്‍. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗലാപുരം ജംഗ്ഷന്‍, ഉടുപ്പി, ബൈന്ദൂര്‍, കംത, കാര്‍വാര്‍, മഡ്ഗാവ്, കര്‍മലി, തിവിം, കൂടല്‍, കങ്കാവലി, രത്‌നഗിരി, ചിപ്‌ലുന്‍, ഖേഡ്, റോഹ, പന്‍വേല്‍, താനെ എന്നിവയാണ് സ്‌പെഷ്യല്‍ ട്രെയിനിന്റെ സ്റ്റോപ്പുകള്‍.