Connect with us

Kozhikode

ഗ്രാമീണ റോഡ് നവീകരണത്തിന് 250 ലക്ഷം അനുവദിച്ചതായി കെ. കുഞ്ഞമ്മദ് എംഎല്‍എ

Published

|

Last Updated

പേരാമ്പ്ര: പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഒറ്റത്തവണ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര മണ്ഢലത്തിലെ 19 റോഡുകളുടെ നവീകരണത്തിന് രണ്ടര കോടി രൂപ അനുവദിച്ചതായി കെ. കുഞ്ഞമ്മദ് എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പേരാമ്പ്ര പഞ്ചായത്തിലെ പെരുമ്പൊയില്‍ പുതിയെടുത്ത്മുക്ക് റോഡ്, വൃന്ദാവനം എയുപി സ്‌കൂള്‍കുന്നുമ്മല്‍ചാല്‍ റോഡ്, നാരോക്കുന്ന് മുക്ക്‌വാളംപൊയില്‍ റോഡ് എന്നിവയുടെ പരിഷ്‌കരണ പ്രവര്‍ത്തികള്‍ക്ക് 10 ലക്ഷം വീതവും,എടപ്പാറത്താഴചങ്ങരംകണ്ടി റോഡ്, ആനേരിക്കുന്ന് ആക്കൂപ്പറമ്പ് റോഡ് എന്നിവക്ക് 15 ലക്ഷം വീതവുമാണ് അനുവദിച്ചത്. അരിക്കുളം പഞ്ചായത്തിലെ മലവെട്ടുംചാലില്‍ മുക്ക് റോഡ് പ്രവര്‍ത്തിക്കും, മേപ്പയ്യൂരിലെ മേപ്പയ്യൂര്‍കോങ്കോട്ട്മുക്ക് റോഡ് നവീകരണത്തിനും 20 ലക്ഷം വീതവും ലഭിക്കും. അരിക്കുളത്ത് പുതുശേരി മുക്ക്പുളിച്ചാരി മീത്തല്‍ റോഡിനും, പാറക്കുളങ്ങര ഹൈസ്‌കൂള്‍വാര്യത്ത് കണ്ടി മുക്ക് റോഡിനും 15 ലക്ഷം എന്ന നിലയിലും അനുവദിച്ചിട്ടുണ്ട്.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പിലാറത്ത്താഴകേളോത്ത് താഴ റോഡനും, കണ്ണമ്പത്ത് കണ്ടി മുക്ക്‌ചെറിയേരിത്താഴ റോഡിനും, തുറയൂര്‍ പഞ്ചായത്തിലെ പാട്ടത്താഴഎല്‍.പി.സ്‌കൂള്‍ റോഡ് എന്നിവക്ക് 10 ലക്ഷം വീതവും ലഭ്യമാകും. കീഴരിയൂര്‍ പഞ്ചായത്തില്‍ ട്രാന്‍സ്‌ഫോമര്‍ മുക്ക്‌നടുവത്തൂര്‍ പോസ്റ്റ്ഓഫീസ് റോഡിന് 15 ലക്ഷവും, കൂത്താളിയിലെ ഗ്രാമം ബസ്സ്‌സ്‌റ്റോപ്പ്കണ്ണിപ്പൊയില്‍ റോഡ് പരിഷ്‌കരണത്തിന് 20 ലക്ഷവും അനുവദിച്ചു. നൊച്ചാട് പഞ്ചായത്തിലെ കണിയാങ്കണ്ടിമീത്തല്‍വടക്കയില്‍മീത്തല്‍ റോഡിന് 15 ലക്ഷവും, ചെമ്പ്രത്തറ റോഡ് പരിഷ്‌കരണ പ്രവര്‍ത്തികള്‍ക്ക് 10 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്.

Latest