Connect with us

International

ബോക്കോഹറാം ആക്രമണം: നൈജീരിയയില്‍ സ്കൂള്‍ പ‌ഠനം ഉപേക്ഷിച്ചത് പത്ത് ലക്ഷം കുട്ടികള്‍

Published

|

Last Updated

അബൂജ: നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നതായി യൂനിസെഫ് റിപ്പോര്‍ട്ട്. ആക്രമണങ്ങളെ തുടര്‍ന്ന് രണ്ടായിരം സ്‌കൂളുകളാണ് നൈജീരിയയില്‍ അടച്ചുപൂട്ടിയത്. നൈജീരിയ, ചാഡ്, നൈഗര്‍, കാമറൂണ്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് അടച്ചുപൂട്ടിയതെന്ന് യൂനിസെഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നൂറുക്കണക്കിന് സ്‌കൂളുകള്‍ ബോക്കോഹറാം ആക്രമണത്തില്‍ തകര്‍ന്നടിയുകയും ചെയ്തിട്ടുണ്ട്.

നൈജീരിയയിലെ നിരവധി വിദ്യാര്‍ഥികള്‍ ഒരു വര്‍ഷത്തിലേറെയായി സ്‌കൂളില്‍ പോകുന്നില്ലെന്നും ഇവരില്‍ പലരും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ണമായി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് ഉള്ളതെന്നും യൂനിസെഫ് റീജ്യനല്‍ ഡയറക്ടര്‍ മാന്വല്‍ ഫോണ്ടൈന്‍ പറഞ്ഞു.

കുട്ടികളെയാണ് ബോകോഹറാം ഭീകരരര്‍ ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്രൂരമായി കൊല്ലപ്പെടുന്നവരും കുറവല്ല. ഇതെല്ലാം കണ്ട് ഭയന്ന് മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കുവാന്‍ മടിക്കുകയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.