പശുവിനെ രാജ്യത്തിന്റെ അമ്മയായി പ്രഖ്യാപിക്കണമെന്ന് ശിവസേന

Posted on: December 22, 2015 9:32 pm | Last updated: December 22, 2015 at 9:47 pm

COWന്യൂഡല്‍ഹി: പശുവിനെ രാജ്യത്തിന്റെ അമ്മയായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി ലോക്‌സഭയില്‍. ചന്ദ്രകാന്ത് ഖയിരെയാണ് ലോക്‌സഭയില്‍ ഇക്കാര്യമുന്നയിച്ചത്. സീറോ അവറിലായിരുന്നു ഖയിരെ ‘പശുമാതയ്ക്കായി’ രംഗത്തെത്തിയത്.

പശുവില്‍ നിന്ന് അമൂല്യമായ വസ്തുക്കളാണു മനുഷ്യനു ലഭിക്കുന്നത്. പാല്‍, ചാണകം, ഗോ മൂത്രം എന്നിവ അമൂല്യവസ്തുക്കളാണ്. ഇവ മനുഷ്യനു പലവിധത്തിലാണ് ഉപയോഗപ്പെടുന്നത്. അതിനാല്‍ പശുവിനെ രാജ്യത്തിന്റെ അമ്മയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍നിന്നുള്ള എംപിയാണ് ഖയിരെ. കഴിഞ്ഞ ദിവസം ബിജെപി എംപി ആദിത്യനാഥ് ഭഗവത് ഗീത ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.