ബംഗ്ലാദേശ്-സിംബാബ്‌വെ ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു.

Posted on: December 22, 2015 6:34 pm | Last updated: December 22, 2015 at 6:34 pm

cricketധാക്ക: ബംഗ്ലാദേശ്-സിംബാബ്‌വെ ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യ കപ്പ്, ട്വന്റി-20 ലോകകപ്പ് മത്സരങ്ങള്‍ മുന്നില്‍ക്കണ്ടാണു പരമ്പര മാറ്റിവയ്ക്കുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ജനുവരിയില്‍ നടക്കേണ്ടിയിരുന്ന സിംബാബ്‌വെയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ട്വന്റി-20 ലോകകപ്പിനുശേഷം ബംഗ്ലാദേശിന് കുറച്ചു കാലത്തേക്കു മത്സരങ്ങളില്ല. ഈ സമയത്ത് പരമ്പര നടത്താനാണു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം.