Connect with us

International

അമിത മയക്ക് മരുന്ന് ഉപയോഗം; അമേരിക്കയില്‍ റെക്കോര്‍ഡ് മരണം

Published

|

Last Updated

ലണ്ടന്‍: അമിതമായ മയക്ക് മരുന്ന് ഉപയോഗത്തെ തുടര്‍ന്നുള്ള മരണം അമേരിക്കയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. അമിതമായ മയക്ക്മരുന്ന് ഉപയോഗം കാരണം 2014ല്‍ അമേരിക്കയില്‍ ഉണ്ടായ മരണം 47,055 ആണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി ഡി സി) പുറത്ത് വിട്ട കണക്കാണ് ഇത്.
മിക്കവാറുമെല്ലാ വേദനാ സംഹാരികളിലുമുള്ള ഒപിയിഡ്‌സ്, ഹെറോയിന്‍ എന്നിവകാരണം 2014ല്‍ 28,647 മരണം സംഭവിച്ചതായാണ് കണക്ക്. ശക്തിയേറിയ വേദന സംഹാരികള്‍, മയക്ക് മരുന്നുകള്‍, ഹെറോയിന്‍, കൊക്കയിന്‍, വ്യാജ മയക്ക് മരുന്നുകള്‍ എന്നിവയെല്ലാം മരണത്തിന് കാരണമാകുന്നുണ്ട്.
അമേരിക്കയില്‍ വാഹനാപകടങ്ങളിലേതിലും കൂടുതല്‍ മരണം മയക്ക്മരുന്നുകള്‍ കാരണമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നു. റോഡപകടങ്ങളില്‍ ഒരു വര്‍ഷം ഇവിടെ സംഭവിക്കുന്ന മരണം 33,000 ആണ്.

Latest