പെട്രോളിയം വിലവര്‍ധന: സര്‍ക്കാര്‍ കൊള്ള അവസാനിപ്പിക്കണം- എസ് വൈ എസ്

Posted on: December 21, 2015 10:22 am | Last updated: December 21, 2015 at 10:22 am
SHARE

മലപ്പുറം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കാതെ സര്‍ക്കാര്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അടിക്കടി എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാതെ നടത്തുന്ന ഈ നടപടി ജനാധിപത്യ സര്‍ക്കാറിന് യോജിച്ചതല്ല. ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ രാഷ്ട്രീയകക്ഷികളും സന്നദ്ധമാകണമെന്നും യോഗം അഭ്യര്‍ഥിച്ചു.
പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ മുഹമ്മദ് ഇബ്‌റാഹീം, അലവി കുട്ടി ഫൈസി എടക്കര, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അലവി പുതുപറമ്പ്, വി പി എം ബശീര്‍ പറവന്നൂര്‍, കെ പി ജമാല്‍ കരുളായി സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here