പേരാമ്പ്രയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് വിദേശ കറന്‍സിയും പണവും കൊള്ളയടിച്ചു

Posted on: December 20, 2015 8:44 pm | Last updated: December 20, 2015 at 8:44 pm

പേരാമ്പ്ര: ഇരുമ്പ് ഗ്രില്‍സും, പിന്‍വാതിലും തകര്‍ത്ത് വീട് കൊള്ളയടിച്ചു. വിദേശ കറന്‍സിയും, 45,000 രൂപയും, വാച്ചും നഷ്ടപ്പെട്ടതായി വീട്ടുടമ പുതിയപ്പുറം തണല്‍ വീട്ടില്‍ ഹമീദ് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. വിദേശത്ത് നിന്ന് ഏതാനും ദിവസം മുമ്പ് നാട്ടലെത്തിയ ഹമീദ് വെള്ളിയാഴ്ച വൈകീട്ട് കുടുംബവുമൊന്നിച്ച് പൂഴിത്തോടുള്ള ഭാര്യയുടെ വീട്ടില്‍ പോയിരുന്നു. ശനിയാഴ്ച രാത്രി വൈകി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിന്നിലെ ഇരുമ്പ് ഗ്രില്‍സും, അടുക്കള വാതിലും, തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുഎഇ ദിര്‍വഹവും, പണവും മറ്റും നഷ്ടപ്പെട്ടതായി വ്യക്തമായത്. വീട്ടുടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര എസ്.ഐ. ജീവന്‍ജോര്‍ജജും പാര്‍ട്ടിയും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.