ചെന്നിത്തലയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് മുകുള്‍ വാസ്‌നിക്

Posted on: December 20, 2015 4:13 pm | Last updated: December 20, 2015 at 10:24 pm

oommenchandy-chennithalaന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കത്തയച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കത്തയച്ചു എന്നും കത്ത് കിട്ടിയതായി ഹൈക്കമാന്റ് സ്ഥിരീകരിച്ചു എന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണ്. കത്തയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും വിവാദം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും മുകുള്‍ വാസ്‌നിക് വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി നേരിടാന്‍ കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമാണെന്നും അഴിമതികളുമാണെന്നാരോപിച്ച് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നല്‍കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ചെന്നിത്തല ഇത് നിഷേധിച്ചിരുന്നു. അതേസമയം കത്ത് ലഭിച്ചതായി ഹൈക്കമാന്റ് സ്ഥിരീകരിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.