Connect with us

First Gear

പുതിയ ഫോക്‌സ് വാഗന്‍ ബീ്റ്റില്‍ ഇന്ത്യയില്‍

Published

|

Last Updated

ഫോക്‌സ് വാഗന്റെ ജനപ്രിയ മോഡലായ ഫോക്‌സ് വാഗന്‍ ബീറ്റിലിന്റെ മൂന്നാം തലമുറ ഇന്ത്യയിലെത്തി. സാങ്കേതിക വിദ്യയില്‍ ഏറെ പുതുമകളുമായാണ് ബീറ്റിലിന്റെ പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകളുള്ള ബൈ സീനോണ്‍ ഹെഡ്‌ലാംപുകള്‍, പനോരമിക് സണ്‍റൂഫ്, ലെതര്‍ സീറ്റ്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, എബിഎസ് ഇബിഡി, ഇഎസ്പി, ഹില്‍ഹോള്‍ഡ് കണ്‍ട്രോള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ എസി, ഓട്ടോ ഹെഡ്‌ലാംപ് വൈപ്പര്‍, എട്ട് സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ എന്നിവ പ്രധാന ഫീച്ചറുകളില്‍പെടുന്നു.

ഫോക്‌സ്‌വാഗന്‍ ജെറ്റ, സ്‌കോഡ ഒക്ടാവിയ മോഡലുകള്‍ക്ക് ഉപയോഗിക്കുന്ന എക്യുബി പ്ലാറ്റ്‌ഫോമിലാണ് ബീറ്റിലിനെ നിര്‍മിച്ചിരിക്കുന്നത്. ലക്ഷ്വറി ഹാച്ച്ബാക്കിന്റെ 1.4 ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന് 147.5 ബിഎച്ച്പി ആണ് കരുത്ത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്‌സ്. ലീറ്ററിന് 17.68 കിമീ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്.

ഇറക്കുമതി ചെയ്യുന്ന കാറിന് മുംബൈയിലെ എക്‌സ്‌ഷോറും വില 28.73 ലക്ഷം രൂപയാണ്. കേരളത്തില്‍ കൊച്ചിയിലെ ഫോക്‌സ്‌വാഗന്‍ ഡീലര്‍ഷിപ്പില്‍ പുതിയ ബീറ്റില്‍ ലഭ്യമാണ്.