പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാല നടപടിക്ക്

Posted on: December 19, 2015 6:28 pm | Last updated: December 19, 2015 at 6:28 pm
SHARE

calicut universityതേഞ്ഞിപ്പലം: ക്യാമ്പസില്‍ ആവശ്യത്തിന് സുരക്ഷയില്ലെന്ന് ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രമേയത്തിന് സെനറ്റ് യോഗം അനുമതി നല്‍കി. ക്യാമ്പസിനകത്ത് വിദ്യാര്‍ഥിനികള്‍ ശാരീരികമായും മാനസികമായും പീഡനത്തിനിരയാവുന്നു എന്ന് കാണിച്ചായിരുന്നു ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്.

എന്നാല്‍ കായിക വിദ്യാര്‍ഥികളോട് രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ എസ്എഫ്‌ഐ നടത്തിയ നാടകമാണ് പരാതിയെന്നാണ് എംഎസ്എഫ് അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നത്. ഹോസ്റ്റലുകളിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പരാതിയെഴുതി വിദ്യാര്‍ഥിനികളെക്കൊണ്ട് വ്യാപകമായി ഒപ്പിടുവിച്ച ശേഷം പരാതി മാറ്റുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here